Join The Community

Search

Friday, January 28, 2011

ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

മുന്‍മന്ത്രിയുംമുസ്ലീംലീഗ്‌സംസ്ഥാനസെക്രട്ടറിയുമായപി.കെ കുഞ്ഞാലി ക്കുട്ടിയ്‌ക്കെതിരെ നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണ ങ്ങള്‍പൂര്‍ണ്ണമായുംശരിവെയ്ക്കുന്നതരത്തിലാണ് കുഞ്ഞാലിക്കുട്ടി യുടെ ഏറ്റുപറച്ചിലും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ റൗഫിന്റെ വെളിപ്പെടുത്തലുകളും. മന്ത്രിയായിരുന്നപ്പോള്‍ റൗഫിനു വഴിവിട്ടു സഹായങ്ങള്‍ ചെയ്തുഎന്ന്കുഞ്ഞാലിക്കുട്ടിക്കുതന്നെ മാധ്യമസമക്ഷംതുറന്നുപറയേസ്ഥി വന്നിരിക്കുകയാണ് .ഇത് സത്യപ്രതിജ്ഞാലംഘനമാണ് . പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരുമന്ത്രി നിയമവിരുദ്ധമായും അധാര്‍മിക മായും അദ്ദേഹത്തെ സഹായിച്ചു എന്ന് മുന്‍ മന്ത്രികൂടിയായ യു ഡി എഫ് നേതാവ് സ്വയം സമ്മതിച്ചിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സഹായിയുമായിരുന്ന റൗഫിന്റെ വെളിപ്പെടുത്തലും ഗൗരവമായി കാണണം. സ്ത്രീ പീഢനക്കേസില്‍ നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ യു ഡി എഫ് നേതാവ് ശ്രമിച്ചു എന്നതാണ്്  പുറത്തുവന്നിരിക്കുന്നത്. 
എല്ലാ തിന്മകളുടേയും വൃത്തികേടുകളുടേയും കേന്ദ്രമായി മുസ്ലിംലീഗ് സംസ്ഥാ
ന നേതാവ് മാറിയിരിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍  തുടരാനുള്ള ധാര്‍മികത കുഞ്ഞാലിക്കുട്ടിയ്ക്ക് നഷ്ടമായിരിക്കുകയാണ്. അധികാരത്തിന്റേയും പണത്തിന്റേയും ഹുങ്കുപയോഗിച്ച് സത്യം ഏറെക്കാലം മൂടിവെയ്ക്കാന്‍ കഴിയില്ലെന്നതിന്റെ വസ്തുതകൂടിയാണു പുറത്തുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ജീര്‍ണ്ണിച്ച യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമാണു കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്

0 comments: